ഭരണഘടനയ്‌ക്കൊരു ക്ഷേത്രം

ഭരണഘടനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഭരണഘടന ക്ഷേത്രത്തിന്റെ ലക്ഷ്യം

തിരുവനന്തപുരം കുടപ്പനകുന്നില്‍ ഭരണഘനയ്‌ക്കൊരു ക്ഷേത്രമുണ്ട്. ഭരണഘടനയെ ചേര്‍ത്തുനിര്‍ത്താന്‍ യുവാക്കളേയും, കുട്ടികളേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ഷേത്രം. ഭരണഘടന ദിനമായ 2021 നവംബര്‍ 26 ന് റിട്ട. അധ്യാപകന്‍ ശിവദാസന്‍ പിള്ളയാണ് വീടിനോട് ചേര്‍ന്ന് ക്ഷേത്രമൊരുക്കിയത്. വിശ്വാസങ്ങളില്‍ തിരുത്തല്‍ വരുത്തി ക്ഷേത്രങ്ങളിലൂടെ പൗരബോധവും,സാഹോദര്യവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ശിവദാസന്‍ പിള്ള കരുതുന്നു. ക്ഷേത്രങ്ങള്‍ പലതും അന്ധവിശ്വാസങ്ങളെ വളര്‍ത്തുമ്പോള്‍ ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുകയാണ് കുടപ്പനകുന്നിലെ ഈ ക്ഷേത്രം.

കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയായ പിള്ള ക്ഷേത്രം നിര്‍മ്മിക്കാനായി മാത്രമാണ് കുടപ്പനക്കുന്നില്‍ മൂന്ന് സെന്റ് സ്ഥലം വാങ്ങിയത്. മകന്റേയും മകളുടേയും വീടിനോട് ചേര്‍ന്നാണ് സ്ഥലം. മതത്തിന്റെയും മതില്‍ക്കെട്ടിന്റെയും അതിര്‍ വരമ്പില്ലാതെ ഏതൊരാള്‍ക്കും ഇവിടെയെത്താം. കേവലം ആരാധനയ്ക്കപ്പുറം യുവ തലമുറയുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ശിവദാസന്‍ പിള്ള ഭരണഘടന ക്ഷേത്രത്തിലൂടെ വേദിയൊരുക്കുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in